മുളക്കുഴ: ആധുനീക മനുഷ്യൻ പലതിനും അടിമകളായി മാറുന്നു. അക്രമവാസനകളും ലഹരിമരുന്ന് ഉപയോഗവും വർദ്ധിച്ച് മനുഷ്യൻ പലതിനും അടിമകളായി മാറുമ്പോൾ ലോകത്തിന്റെ രക്ഷകനായ ക്രിസ്തുവിന് മാത്രമെ എല്ലാത്തരം അടിമത്വത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുവാൻ കഴിയൂ എന്ന് പാസ്റ്റർ സി.സി പറഞ്ഞു. ചർച്ച് ഓഫ് ഗോ ഡ് തിരുവല്ല സഭാ സ്റ്റേഡിയത്തിൽ ആരംഭിച്ച കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷൻ ഉ ദ്ഘാടനം ചെയ്ത് സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ എന്ന ചിന്താവിഷയത്തെ അധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ എല്ലാത്തരം അടിമത്വത്തെയും അ ക്രമത്തേയും അവസാനിക്കുവാൻ കാരണം ക്രിസ്തു സ്നേഹമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷിബു തോമസ് അറ്റ്ലാന്റാ പ്രഭാഷണം നടത്തി. സ്റ്റേറ്റ് കൗൺസിൽ സെ കട്ടറി പാസ്റ്റർ സജി ജോർജ് സങ്കീർത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ മാത്യു സ്വാഗത പ്രസംഗം നടത്തി. പാസ്റ്റർമാരായ കെ. എ ഉമ്മൻ, ഫിന്നി ജോസഫ്, സാംകുട്ടി മാത്യു, ജോൺസൻ ദാനിയേൽ, ബ്രദർ ജോസഫ് മറ്റത്തുകാല, വി.പി തോമസ് എന്നിവർ പ്രാർത്ഥനനയ്ക്ക് നേതൃത്വം കൊടുത്തു. നാളെ പകൽ പാസ്റ്റേഴ്സ് കോൺഫറൻസും രാത്രി 5.30 മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. പാസ്റ്റർമാരായ ജിനു ബേബി, അനീഷ് ഏലപ്പാറ, ഷിബു ശാമു വേൽ യുഎസ്എ എന്നിവർ പ്രസംഗിക്കും മീഡിയാ കൺവീനർ പാസ്റ്റർ ഷൈജു തോമസ് ഞാറയ്‌ക്കൽ അറിയിച്ചു.
Trending
- Mumbai Eastern District YPE to Host Youth Fellowship on July 26
- ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുവജന കൂട്ടായ്മ
- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ കൗൺസലിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി പാസ്റ്റർ മനു കെ. ചാക്കോ
- ഐപിസി പൻവേൽ സഭാംഗം ബ്രദർ ബിജു തോമസിന്റെ പിതാവ് പാസ്റ്റർ പി. വി. തോമസ് (87) നിര്യാതനായി
- മണപ്പുറത്ത് പണിയിൽ വർഗീസ് മത്തായി (90) നിര്യാതനായി
- ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ റീജിയണൽ കൗൺസിൽ സെക്രട്ടറിയായി പാസ്റ്റർ ബിജു തങ്കച്ചൻ വീണ്ടും
- പാസ്റ്റർ ജോസ് അതുല്യ കോന്നി താൻ പ്രിയം വച്ച കർത്താവിന്റെ അടുക്കൽ എത്തിചേർന്നു.
- ഓപ്പറേഷൻ ‘തൂഫാൻ’: മിഠായി കവറുകളിൽ ഒളിപ്പിച്ച ലഹരി; മാതാപിതാക്കൾക്ക് ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രി
- ജോബ് എം.ജി(73)യുടെ സംസ്ക്കാരം ജൂൺ 30 ചൊവ്വാഴ്ച
- യു.എസ്. പൗരത്വ അപേക്ഷാ ഫീസ് 75% വർധിപ്പിക്കാൻ ട്രംപ് ഭരണകൂടം; കുടിയേറ്റക്കാർക്ക് അധിക സാമ്പത്തിക ഭാരം