അസ്സംബ്ലീസ് ഓഫ് ഗോഡ് നവി മുംബൈ സെക്ഷൻ ജനറൽ കൺവെൻഷർ ഒക്ടോബർ 11,12,13 (വെള്ളി, ശനി, ഞായർ) തീയതികളിൽ

നവി മുംബയ്: അസ്സംബ്ലീസ് ഓഫ് ഗോഡ് നവി മുംബൈ സെക്ഷൻ ജനറൽ കൺവെൻഷർ ഒക്ടോബർ 11,12,13 (വെള്ളി, ശനി, ഞായർ) തീയതികളിൽ വാഷി ബസ് ഡിപ്പോക്ക് സമീപമുള്ള കന്നഡ സംഘ ഹാളിൽ വെച്ച് നടക്കും. 11 ന് സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ മോൻസി കെ. വിളയിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. തോമസ് ചാക്കോ ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ പി. സി. ചെറിയാൻ (കേരളം), പാസ്റ്റർ സാം ചാക്കോ (കുവൈറ്റ്) എന്നിവർ പ്രധാന പ്രസംഗകരായിരിക്കും. ഇവാ. ലാലു ഐസക്ക് (കോട്ടയം) ൻ്റെ നേതൃത്വത്തിൽ കൺവെൻഷൻ ഗായക സംഘം ഗാനങ്ങൾ ആലപിക്കും. പകൽ യോഗങ്ങൾ 11, 12 (വെള്ളി, ശനി) ദിവസങ്ങളിൽ രാവിലെ 10 മുതൽ പൻവേൽ എ. ജി സഭാ ഹോളിൽ വെച്ച് നടക്കും. പാസ്റ്റർ റോയ് എസ്. പാസ്റ്റർ ജോഷി എം. സി തുടങ്ങിയവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.