പണം ആവശ്യമില്ല..! വരും ദിവസങ്ങളിലും പകലും രാത്രിയും ദുരന്തമുഖത്തുള്ള എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്, മനസ്സ് നിറയ്ക്കുന്ന തീരുമാനവുമായി ഷെഫ് സുരേഷ് പിള്ള
- by jayan thomas
- July 30, 2024

വയനാട്ടില്‍ ഉണ്ടായ ദുരന്തം ഏതൊരു വ്യക്തിയുടെയും മനസിനെ പൂർണ്ണമായും ഉലച്ചു കളയുന്ന ഒന്നാണ്. അടുത്തകാലത്ത് ഇത്തരത്തിലുള്ള ഒരു ദുരന്തത്തിന് നമ്മുടെ നാട് സാക്ഷ്യം വഹിച്ചിട്ടില്ല എന്നു പറയുന്നതാണ് സത്യം.
വീണ്ടും ഒരു മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിട്ടും സ്വന്തം ജീവൻ പോലും പണയം വെച്ച് അവരുടെ ആരുമല്ലാതിരുന്ന ആർക്കൊക്കെയോ വേണ്ടി ജോലി ചെയ്യുന്ന ഇവർ സഹായം അർഹിക്കുന്നു. അങ്ങനെ വയനാട്ടിലെ ദുരന്തഭൂമിയില്‍ എത്തിയ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും വലിയൊരു സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. അടുത്ത കാലത്താണ് അദ്ദേഹം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സഞ്ചാരി എന്ന റസ്റ്റോറന്റ് ബത്തേരിയില്‍ പ്രവർത്തനം ആരംഭിച്ചത്. ഇപ്പോഴിതാ വയനാട്ടിലെ ദുരന്ത ഭൂമിയിലെ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും അവിടെ ദുരന്തം അനുഭവിക്കുന്നവർക്കുമായി ആയിരത്തോളം ആളുകള്‍ക്കുള്ള ഭക്ഷണം സഞ്ചാരി റസ്റ്റോറന്റില്‍ ഒരുക്കുകയാണ് എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഈ ഭക്ഷണം അവിടെ എത്തിച്ചു കൊടുക്കുവാനുള്ള സംവിധാനവും ഒരുക്കുമെന്നും അദ്ദേഹം പറയുന്നു. ഒപ്പം തന്നെ ബന്ധപ്പെടുവാനുള്ള നമ്ബരും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഒരുപാട് നല്ല മനുഷ്യർ പണം വേണമോ എന്ന് അന്വേഷിച്ച് തന്നെ വിളിക്കുന്നുണ്ട് നിലവില്‍ തനിക്ക് പണത്തിന്റെ ആവശ്യമില്ല വരും ദിവസങ്ങളിലും പകലും രാത്രിയും എല്ലാവർക്കും ഭക്ഷണം ഒരുക്കുവാനാണ് താൻ തീരുമാനിച്ചിരിക്കുന്നത്. വളരെ നല്ല കാര്യമാണ് നിങ്ങള്‍ ചെയ്തത് എന്നും, ദുരന്തത്തെ തടഞ്ഞു നിർത്താൻ ആർക്കും സാധിക്കില്ല പക്ഷേ വന്നു കഴിഞ്ഞാല്‍ അതിന് വേണ്ടി ഏത് രീതിയിലും സഹായിക്കാൻ പറ്റുന്ന ഒരു മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല എന്നുമാണ് ചിലർ കമന്റ് ചെയ്യുന്നത്..
നിങ്ങള്‍ക്ക് കഴിയുന്നത് ആരും ആവശ്യപ്പെടാതെ നിങ്ങള്‍ ചെയ്തു ആ മനുഷ്യത്വത്തിന് നിങ്ങള്‍ ഒരു സല്യൂട്ട് അർഹിക്കുന്നു. ശരിക്കും ദൈവം നിങ്ങളെ രക്ഷിക്കും. ദൈവം അങ്ങയെ തിരഞ്ഞെടുത്തിരിക്കുന്നു, തന്നാലാകുന്ന സഹായം അത് എത്ര ചെറുതായാലും വലുതായാലും ഈ സമയത്ത് ചെയ്യാൻ സാധിച്ചാല്‍ അതാണ് ഏറ്റവും വലിയ പുണ്യം.. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങള്‍ക്ക് ഇങ്ങനെയൊരു മനസ്സുണ്ടായത് വലിയ കാര്യം. ദുരന്തമുഖത്ത് മനുഷ്യത്വത്തിന്റെ മാതൃകയാകുന്ന മലയാളി. ഇങ്ങനെ പോവുകയാണ് കമന്റുകള്‍. നിരവധി ആളുകളാണ് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത്. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം എന്നു പറയുന്നത് എന്തെങ്കിലും ഒരു പ്രശ്നം വരുമ്ബോള്‍ ഒരുമിച്ച് നില്‍ക്കുന്ന മലയാളികളുടെ ഈ മനസ്സ് തന്നെയാണ് എന്നാണ് ഈ കമന്റുകളില്‍ നിന്നും ഈ പ്രവർത്തികളില്‍ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.