900 കോടി രൂപ അനുവദിച്ചു; ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതല്‍
- by jayan thomas
- June 26, 2024

തിരുവനന്തപുരം: ക്ഷേമപെൻഷന്‍റെ ഒരു ഗഡു വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.
ബാങ്ക് അക്കൗണ്ട് നമ്ബർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടില്‍ പെൻഷൻ എത്തിക്കും.
ഈ മാസം വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ ഇന്ന് 3500 കോടി രൂപ കടമെടുക്കും. റിസര്‍വ് ബാങ്ക് വഴി കടപ്പത്രമിറക്കിയാണ് പണ സമാഹരണം.
ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ തുടങ്ങാന്‍ 800 കോടിയോളം രൂപ ആവശ്യമാണ്. ഈ മാസവും അടുത്ത മാസവുമായി 7,500 കോടി രൂപയാണ് വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ വേണ്ടത്. ഇതിനായി അടുത്ത മാസം ആദ്യം വീണ്ടും സര്‍ക്കാര്‍ കടമെടുക്കും.
Dailyhunt