ഇവാൻജെലിസ്റ്റ് അലക്സ്‌ ഡേവിഡും കുടുംബവും ഛത്തീസ്‌ഗഡിൽ വച്ച് കാറപകടത്തിൽ പെട്ടതിനെ തുടർന്ന് ഇളയ പൈതൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇവാൻജെലിസ്റ്റ് അലക്സ്‌ ഡേവിഡും കുടുംബവും ഛത്തീസ്‌ഗഡിൽ വച്ച് കാറപകടത്തിൽ പെട്ടതിനെ തുടർന്ന് ഇളയ പൈതൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബിജാപ്പുർ : തൃശ്ശൂർ നെല്ലിക്കുന്ന് ശ്രീ ഡേവിഡ് ഐസക്കിന്റെ മകൻ ഛത്തീസ്‌ഗഡിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന കർത്തൃദാസൻ ഇവാൻജെലിസ്റ്റ് അലക്സ്‌ ഡേവിഡും കുടുംബവും സഞ്ചരിച്ച കാർ മെയ്‌ 16 വ്യായാഴ്ച്ച ബിജാപ്പുരിൽ വച്ച് അപകടത്തിൽ പെട്ടതിനെ ഇവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ പൈതൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇവാൻജെലിസ്റ്റ് അലക്സ്‌ ഡേവിഡും ഭാര്യയും ഗുരുതരാവസ്ഥയിൽ ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. കർത്തൃദാസന്റെ ബോധം ഉണ്ടെങ്കിലും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. കർത്തൃദാസിയുടെ ശരീരത്തിൽ അനവധി ഓടിവുകൾ സംഭവിച്ചിട്ടുണ്ട്. ഇവരുടെ മൂത്ത പൈതൽ കാര്യമായ പരിക്കുകൾ സംഭവിക്കാതെ രക്ഷപ്പെട്ടു.

ഇളയ പൈതലിന്റെ വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന ഈ പ്രിയ കുടുംബത്തെ ഓർത്തും ഇവരുടെ പരിപൂർണ്ണ സൗഖ്യത്തിനായും എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.