ദൈവമുണ്ടോ..? ഹാര്‍വാര്‍ഡ് ഗവേഷകരുടെ പഠനത്തില്‍ നിർണായക കണ്ടെത്തല്‍

നിര്‍ണായകമായ ഒരു കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹാര്‍വാര്‍ഡിലെ ഗവേഷകര്‍. ദൈവം ഉണ്ടോ ഇല്ലയോ എന്നതില്‍ നിര്‍ണായകമായ ഒരു കണ്ടുപിടുത്തമാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തിന് തെളിവ് നല്‍കാന്‍ സാധിക്കുന്ന മാത്തമാറ്റിക്കല്‍ ഫോര്‍മുല കണ്ടെത്തിയെന്ന് ഹാര്‍വാര്‍ഡിലെ ആസ്‌ട്രോഫിസിസ്റ്റ് ഡോ. വില്ലി സൂണ്‍ പറഞ്ഞു.
നൂതന ഗണിതശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഈ സിദ്ധാന്തം, ശാസ്ത്രത്തിനും ആത്മീയതയ്ക്കും ഇടയിലുള്ള അതിരുകള്‍ മറികടക്കുന്നതും, ദൈവമുണ്ടോ എന്ന കാലങ്ങളായുള്ള ചോദ്യത്തിന് ഒരു പുതിയ കോണില്‍ ഉത്തരം നല്‍കുന്നതാണെന്നും ഗവേഷകര്‍ പറയുന്നു. പ്രപഞ്ചത്തിന്റെ രഹസ്യം ഗണിതശാസ്ത്രഘടനകള്‍ കൂടി അടിസ്ഥാനമാക്കിയുള്ളതാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
'Fine-tuning argument' അനുസരിച്ചുള്ളതാണ് പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ബഹിരാകാശ എഞ്ചിനീയറുമായ ഡോ. വില്ലി സൂണിന്റെ സിദ്ധാന്തം. ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുന്ന പ്രധാനഘടനം ഒരു ഗണിത സമവാക്യമായിരിക്കാമെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോള്‍ ഡിറാക് എന്ന കേംബ്രിഡ്ജ് പ്രൊഫസറാണ് ഇത്തരമൊരു ചിന്തയ്ക്ക് തുടക്കമിട്ടത്. ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു പോള്‍ ഡിറാക്കിന്റെ വിപ്ലവകരമായ സമവാക്യം. Antimatter അസ്ഥിത്വങ്ങളെ കുറിച്ച് വരെ പ്രവചിക്കുന്നതായിരുന്നു ഡിറാക്കിന്റെ സിദ്ധാന്തം. ഇവ കൂടി അടിസ്ഥാനമാക്കിയുള്ളതായിരുന്നു നിലവിലെ പഠനം.
ചില ഗണിതശാസ്ത്ര ആശയങ്ങള്‍ തുടക്കത്തില്‍ യഥാര്‍ത്ഥ ലോകവുമായി ബന്ധമില്ലാത്തതായി തോന്നുമെങ്കിലും, ഇവയില്‍ ദൈവത്തിന്റെ സൃഷ്ടിയെ കുറിച്ചുള്ള ആഴത്തിലുള്ള രഹസ്യങ്ങള്‍ അടങ്ങിയിരിക്കാമെന്നാണ് ഡോ. സൂണ്‍ പറയുന്നത്. പുതിയ സിദ്ധാന്തത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും വിഭജനത്തെ കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.