പാസ്റ്റർ ബെനിസൻ മത്തായി ചർച്ച് ഓഫ് ഗോഡിൻ്റെ വേൾഡ് മിഷൻ റെപ്രസൻ്ററ്റിവ്

പാസ്റ്റർ ബെനിസൻ മത്തായി ചർച്ച് ഓഫ് ഗോഡിൻ്റെ വേൾഡ് മിഷൻ റെപ്രസൻ്ററ്റിവ്
മുംബൈ: അമേരിക്കയിലെ ഇന്ത്യാനാപോലിസിൽ നടന്ന ചർച്ച് ഓഫ് ഗോഡ് ജനറൽ അസംബ്ലിയിൽ,
വേൾഡ് മിഷൻ റെപ്രസൻ്ററ്റിവ് ആയിട്ട് ആണ് പാസ്റ്റർ ബെനിസന് മത്തായിക്ക് നിയമനം ലഭിച്ചത്. ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ , ഏഷ്യൻ രാജ്യങ്ങളിലെ പ്രവര്ത്തന വിശാലതക്കായി ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ റെപ്രസൻ്ററ്റിവ് എന്ന പോസ്റ്റ് ഉണ്ടാക്കിയതും ഒരു ഇന്ത്യക്കാരനെ ആപോസ്റ്റിലേക്ക് നിയമിച്ച്തും.ദൈവസഭ അന്തർദേശീയ നേത്ര്യത്വം അദ്ദേഹത്തിന് നൽകിയ ആദരമായി കരുതുന്നു. അദ്ദേഹം സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസിയറായി 8 വർഷം പൂർത്തിയാക്കിയ ശേഷം അടുത്ത നേത്യത്വത്തിനു വേണ്ടി സ്വയം സ്ഥാനമൊഴിയുകയാണ് ചെയ്തത്. ഉത്തര ഭാരതത്തിലെ മധ്യ പടിഞ്ഞാറൻ ഭാഗങ്ങളിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിൻ്റെ ഭരണ കാലത്ത് വലിയ കുതിപ്പാണ് മിഷൻ രംഗത്ത് ഉണ്ടായത്. 5.5 ഏക്കർ സ്ഥലവും 30000 സ്ക്വയർ ഫീറ്റ് ബിൽഡിങ്ങും, വിവിധ പട്ടണങ്ങളിലും ,ഗ്രാമങ്ങളിലും ദൈവസഭക്ക് സ്വന്തമായ പാർപ്പിടങ്ങളും ആരാധനആലയങ്ങളും, ഉൾപ്പെടെ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. 8 വർഷംകൊണ്ട് സഭകൾ ഇരട്ടിയായി വർദ്ധിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.
. വേൾഡ് മിഷൻ ബോർഡിൻ്റെ നിർദ്ദേശം അനുസരിച്ച് വിപുലമായ പ്രവർത്തന മേഖലകളാണ് വേൾഡ് മിഷൻ റപ്രസൻ്റേറ്റീവ് എന്ന നിലയിൽ അദ്ദേഹത്തിന് നിർവ്വഹിക്കാനുള്ളത്. സൗത്ത് ഏഷ്യയിലെ ഓവർസിയർന്മാരോട് ചേർന്ന്, റിജിയൻ്റെ, വിഭവ സമാഹരണം നടത്താനും ദൗത്യ തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും,വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും പുതിയ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കാനും അധികാരമുണ്ട്. മലയാളി പെന്തക്കോസ്ത്കാരുടെ ഇടയിൽ നല്ല സ്വീകാര്യവും, ഉപദേശ സത്യത്തിന് വേണ്ടി ഉറച്ച് നിൽക്കുന്ന ദൈവദാസനാണ്. ഓമല്ലൂർ സ്വദേശിയായ പാസ്റ്റർ ബെന്നിസൻ സുപ്രസിദ്ധ പ്രഭാഷകനും, വേദ അധ്യാപകനും, നല്ല ഒരു സംഘാടകനും മുൻ ഓവർസിയർ പാസ്റ്റർ എ. മത്തായിയുടെ മകനുമാണ്. ദീർഘ വർഷങ്ങൾ ദോഹ ദൈവസഭയുടെ ശുശ്രൂഷകൻ ആയിരുന്നു.ഭാര്യ മിനി ബേനിസൺ ,മക്കൾ ഫ്ലോറൻസ് & ഡാനി (കാനഡ) , ഷാരോൻ & റോണി(ബാഗ്ലൂർ)
പാസ്റ്റർ സി സി തോമസ്( സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട്), ഡോ. സുശീൽ മാത്യൂ ( റീജിയണൽ സൂപ്രണ്ട്, മിഡിൽ ഈസ്റ്റ് റീജിയൻ), ഡോ. സുജു ജോൺ ( കുവൈറ്റ് നാഷണൽ ഓവർസിയർ), ഡോ. ഏബ്രഹാം വർഗീസ് ( നാഷണൽ എജ്യുക്കേഷൻ ഡയറക്ടർ ബംഗ്ലാദേശ്), ഡോ. ഷിബു സാമുവേൽ (നാഷണൽ എജ്യുക്കേഷൻ ഡയറക്ടർ, നേപ്പാൾ) എന്നിവർക്കാണ് പുതിയ നിയമനങ്ങൾ നൽകിയിരിക്കുന്നത്.

വാർത്ത കടപ്പാട് : സദ്വാർത്ത മീഡിയ