പാസ്റ്റർ വൈ. റെജി ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ

പാസ്റ്റർ വൈ. റെജി ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ
പാസ്റ്റർ വൈ റെജി ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റിന്റെ പുതിയ ഓവർസിയറായി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് 11-ാം മത് ഓവർസിയറായി കർത്തൃദാസൻ പാസ്റ്റർ വൈ റെജി തിരഞ്ഞെടുക്കപ്പെട്ടു.
മുൻ ഓവർസിയർന്മാരായ പാസ്റ്റർ കെ. സി. ജോൺ, എം. കുഞ്ഞപ്പി, പി. ജെ. ജെയിംസ്, സി. സി. തോമസ് എന്നിവരോടൊപ്പം സ്റ്റേറ്റ് കൗൺസിലിൽ പ്രവർത്തിച്ച പാസ്റ്റർ റെജി, വൈ.പി.ഇ. സ്റ്റേറ്റ് പ്രസിഡൻ്റ്, സെൻ്റർ പാസ്റ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ 8 വർഷമായി അസിസ്റ്റൻ്റ് ഓവർസിയറായി പ്രവർത്തിച്ചു വരികയായിരുന്നു പാസ്റ്റർ വൈ. റെജി.
പുനലൂർ മഞ്ഞമൺകാലാ മംഗലത്ത് യോഹന്നാൻ പരേതയായ ചിന്നമ്മ ദമ്പതികളുടെ മൂത്ത മകനാണ് പാസ്റ്റർ വൈ. റെജി. 1993 ൽ മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജിൽ പഠിക്കുവാൻ ചേർന്നു. 2010 മുതൽ സ്റ്റേറ്റ് കൗൺസിൽ അംഗം. 2 പ്രാവശ്യം ഓൾ ഇൻഡ്യാ ഗവേണിംഗ് ബോഡി അംഗവുമായിരുന്നു പാസ്റ്റർ റെജി. എറണാകുളം കൂനമ്മാവ് സ്വദേശി ഹെൽനായാണ് ഭാര്യ. മക്കൾ. ഡോ. ജോയൽ റെജി, രൂഫസ്.